യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന് 75 മിനിറ്റ്; ബെംഗളുരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

ബെംഗളൂരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഇതോടെ യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി കുറയും.എന്‍.എച്ച്-275ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.(Bengaluru-Mysuru Expressway Inauguration by Narendra Modi on tommorow)
ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നാളെ ഗതാഗത നിയന്ത്രണം ഉണ്ടാകും. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ തിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. ദേശീയപാത ഉദ്ഘാടനത്തിനു ശേഷം മണ്ഡ്യയിലെ മദ്ദൂരിലെ ഗജ്ജലഗെരെയിൽ നടക്കുന്ന പൊതു സമ്മേളനത്തിലും മോദി പങ്കെടുക്കുന്നുണ്ട്. മണ്ഡ്യയിൽ 1.5 കി മി റോഡ് ഷോ ഉണ്ടാകും.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഇത് ഏകദേശം 3 മണിക്കൂറില്‍ നിന്ന് 75 മിനിറ്റായി കുറയ്ക്കും. ഈ മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇത് സഹായിക്കും. മൈസൂരു-ഖുഷാല്‍നഗര്‍ 4 വരി പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 92 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി ഏകദേശം 4130 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.
Story Highlights: Bengaluru-Mysuru Expressway Inauguration by Narendra Modi on tommorow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here