Advertisement

ഡൽഹി മദ്യനയ അഴിമതി കേസ്; തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ. കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

March 11, 2023
Google News 2 minutes Read
K. Kavitha

ഡൽഹി മദ്യ നയ അഴിമതി കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര റാവുവിന്റെ മകൾ കെ. കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും, മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാമെന്ന് കവിത ഇഡിയെ അറിയിച്ചിരുന്നു. കവിതയെ ഇഡി അറസ്റ്റ് ചെയ്‌യേക്കാമെങ്കിലും അത് കൊണ്ട് ബിആർഎസിന്റെ മനോവീര്യം തകർക്കാൻ സാധിക്കില്ലെന്ന് കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി ഇന്നും ചോദ്യം ചെയ്യും. മനീഷ് സിസോദിയ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഇഡി കോടതിയിൽ ഉന്നയിച്ചത്. സിസോദിയയും കവിതയും തമ്മിൽ രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നു എന്ന് കവിതയുടെ മുൻ ഓഡിറ്റർ മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. Delhi Liquor Case Ed could question Kavitha

ഡൽഹി മദ്യനയ അഴിമതി കേസിൽ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്നലെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചത്. ഡൽഹി മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ അഴിമതി ആരംഭിച്ചു. സിസോദിയ ഒരു വർഷത്തിനിടെ 14 മൊബൈൽ ഫോണുകൾ ഉപയോഗിച്ചു. മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ ഫോണുകളും സിം കാർഡുകളുമാണ് സിസോദിയ ഉപയോഗിച്ചത് എന്നും ഇഡി വാദിച്ചു.

Read Also: ഡൽഹി മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയ ഇഡി കസ്റ്റഡിയിൽ

മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്‌സൈസ് മന്ത്രിയായ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരേയാണ് എഫ്‌ഐആർ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം സർക്കാർ പിൻവലിക്കുകയും ചെയ്തു.

Story Highlights: Delhi Liquor Case Ed could question Kavitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here