Advertisement

ബസ് കാറിലിടിച്ച് നിയന്ത്രണം വിട്ട് പള്ളിയുടെ കമാനത്തിൽ ഇടിച്ച് അപകടം; കമാനം ബസിന് മുകളിലേക്ക് വീണു

March 11, 2023
Google News 1 minute Read
konni bus accident

കോന്നി ഇളകൊള്ളൂർ പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. യാത്രക്കാർ ബസിൽ കുടുങ്ങി കിടക്കുന്നു. ( konni bus accident )

ബസ് ഒരു കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ച് പൊളിച്ചാണ് അപകടം ഉണ്ടായത്. ബസിന് മുകളിലേക്ക് കമാനം തകർന്ന് വീഴുകയായിരുന്നു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. ബസിലുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബസിന്റെ ഡ്രൈവറുടേയും മുൻവശത്തിരുന്ന സ്ത്രീയുടേയും കാർ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മറ്റ് യാത്രക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Story Highlights: konni bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here