Advertisement

ഇടുക്കിയിലെ വന്യജീവി ആക്രമണം; വനം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

March 12, 2023
Google News 1 minute Read
Forest Minister AK Shasheendran

ഇടുക്കിയിലെ വന്യജീവി ആക്രമണത്തെ തുടർന്നുള്ള നടപടികൾ അവലോകനം ചെയ്യാൻ ഇന്ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ തേക്കടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം. പത്തുമണിക്ക് തേക്കടി ബാംബു ഗ്രോയിലാണ് യോഗം. ഹൈറേഞ്ച് സർക്കിൾ സിസിഎഫ്, ഡിഎഫ്ഒ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. അരിക്കൊമ്പനെ പിടിക്കുന്ന നടപടികളുടെ പുരോഗതി ചർച്ച ചെയ്യും. വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം വരുന്ന തീയതിയെ കുറിച്ചും യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. അതേസമയം, അരിക്കുമ്പനെ പിടികൂടി അടയ്ക്കാനുള്ള കൂടിന്റെ നിർമാണം എറണാകുളം കോടനാട് ആനപരിപാലന കേന്ദ്രത്തിൽ തിങ്കളാഴ്ച തുടങ്ങും.

Story Highlights: Forest Minister meeting in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here