വൈറലായി യു.പിയിലെ ഐപിഎസുകാരന്റെ കൈക്കൂലി വിഡിയോ; ‘നടപടിയില്ലേ ബിജെപി സര്‍ക്കാരേ’ എന്ന് അഖിലേഷ് യാദവ്

അടുത്തിടെ സമൂഹ മാധ്യമങ്ങൡ വൈറലായ പൊലീസുകാരന്റെ കൈക്കൂലി വിഡിയോ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരായ ആയുധമാക്കി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൈക്കൂലി ആവശ്യപ്പെടുന്ന വിഡിയോ ഉള്‍പ്പെടെ പുറത്തുവന്ന സ്ഥിതിക്ക് യു പിയിലെ ഈ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയും സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടിയുണ്ടാകുമോ എന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. (Akhilesh Yadav Targets UP Government Over Cop’s ₹ 20 Lakh Bribe Video)
ഒരു ബിസിനസുകാരനോട് വലിയ തുക ആവശ്യപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണസി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
Read Also: സഭാതർക്കം പരിഹരിക്കാനുള്ള നിയമനിർമാണം; ഓർത്തഡോക്സ് സഭാ പള്ളികളിൽ ഇന്ന് പ്രതിഷേധം
അനിരുദ്ധ് സിങ് എന്ന ഉദ്യോഗസ്ഥന്റെ വിഡിയോ ആണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഒരു ബിസിനസുകാരനോട് 20 ലക്ഷം രൂപ നല്കാന് വിഡിയോ കോളിലൂടെ അനിരുദ്ധ് ആവശ്യപ്പെടുന്നതിന്റെ സ്ക്രീന്‍ റെക്കോര്‍ഡാണ് വിവാദമായത്. അടിയന്തരമായി നടപടിയെടുക്കുമോ അല്ലെങ്കില്‍ മുന്‍പ് നടന്ന സംഭവങ്ങളിലെപ്പോലെ ബിജെപി സര്‍ക്കാര്‍ കൈകഴുകി ഒഴിയുമോ എന്നാണ് അഖിലേഷ് ചോദിക്കുന്നത്. വിഡിയോ രണ്ട് വര്‍ഷം മുന്‍പുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഖിലേഷിന്റെ ട്വീറ്റിന് താഴെ മീററ്റ് പൊലീസ് മറുപടി നല്കി.
Story Highlights: Akhilesh Yadav Targets UP Government Over Cop’s ₹ 20 Lakh Bribe Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here