ഫ്‌ളവേഴ്‌സിലൂടെ ഷക്കീല വീണ്ടും മിനിസ്ക്രീനിലേക്ക്…

മലയാളികളുടെ ഇഷ്‌ട താരം ഷക്കീല വീണ്ടും മിനിസ്‌ക്രീനിൽ സജീവമാവുകയാണ്. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഏറെ ഹിറ്റായ ‘സുരഭിയും സുഹാസിനിയും’ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുന്ന പരമ്പരയിൽ ഷക്കീല കൂടി എത്തിയതോടെ വലിയ ആവേശത്തിലാണ് ആരാധകർ. ( Shakeela is back in miniscreen )
ഫ്‌ളവേഴ്‌സിന്റെ തന്നെ സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അനുമോൾ സുരഭി എന്ന കഥാപാത്രമായി പരമ്പരയിൽ അഭിനയിക്കുമ്പോൾ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ മല്ലിക സുകുമാരൻ സുഹാസിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഊർമ്മിള എന്ന കഥാപാത്രമായാണ് ഷക്കീല പരമ്പരയിൽ അഭിനയിക്കുന്നത്. സുഹാസിനിയോട് ഏറ്റുമുട്ടാൻ എത്തിയിരിക്കുന്ന കഥാപാത്രം ഇപ്പോൾ തന്നെ തകർപ്പൻ ഡയലോഗുകളിലൂടെ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുകയാണ്.
അതേ സമയം പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനു കുറച്ചു നാൾ മുൻപ് ഫ്‌ളവേഴ്‌സ് ഒരു കോടിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയുടെ സ്റ്റാർ മാജിക് നൽകിയ സ്വീകാര്യതയെക്കുറിച്ച് പറയുകയായിരുന്നു താരം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here