Advertisement

ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി, ജോലിക്ക് പോയി തിരിച്ചെത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി

March 14, 2023
Google News 2 minutes Read
Dead Body

മഹാരാഷ്ട്രയിൽ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാൽഘർ ജില്ലയിലെ നലസോപാരയിലാണ് സംഭവം. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പാൽഘർ പൊലീസ് അറിയിച്ചു.

അനിത വിശ്വകർമ(25) എന്ന യുവതിയെയാണ് ഭർത്താവ് പ്രഭുനാഥ് വിശ്വകർമ(26) കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉറങ്ങുകയായിരുന്ന അനിതയെ പ്രതി ടവൽ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് പ്രഭുനാഥിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

കുട്ടികളെ അയൽപക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രതി മൃതദേഹത്തിന് സമീപം കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പ്രഭുനാഥ് എഴുന്നേറ്റ് ജോലിക്ക് പോയി. ജോലി കഴിഞ്ഞ വീട്ടിൽ എത്തിയ ശേഷം പ്രതി തന്നെ വിവരം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Story Highlights: Man Kills Wife, Goes To Work, Then Surrenders Later In Evening: Cops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here