Advertisement

സാക്ഷരതാ പ്രേരക്മാരുടെ സമരം ദുഷ്ടലാക്കോടെയെന്ന് മന്ത്രി വി ശിവൻകുട്ടി

March 14, 2023
Google News 1 minute Read

ചർച്ച ചെയ്ത്  ഒത്തുതീർപ്പാക്കിയതിനുശേഷവും സാക്ഷരതാ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്നത് ദുഷ്ടലാക്കോടെയെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രിമാർ കൂടിയിരുന്നു ചർച്ച ചെയ്ത വിഷയമാണിത്. ഒത്തുതീർപ്പായിട്ടും സമരത്തിൽ നിന്ന് പിന്മാറാത്തത് അഹങ്കാരത്തിന്റെയും സഹകരണമില്ലായ്മയുടെയും ലക്ഷണമാണെന്നും മന്ത്രി വിമർശിച്ചു. സംസ്ഥാന സാക്ഷരത മിഷൻ അതോറ്റിയുടെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉദ്ഘാടന വേദിയിലാണ് മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനം.

സർക്കാരിനെ വെല്ലുവിളിച്ച് കൊണ്ടല്ല സമരപന്തലിൽ തുടരുന്നതെന്ന് കേരള സാക്ഷരത പ്രേരക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്.സന്തോഷ് 24 നോട് പറഞ്ഞു. മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ ഉത്തരവായി ലഭിക്കണം. അതിനായാണ് കാത്തിരിക്കുന്നത്. തദ്ദേശ വകുപ്പിലേക്ക് പുനർവിന്യസിക്കപ്പെട്ട സാക്ഷരത പ്രേരക്മാരുടെ വേതനം എത്രയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകണമെന്നും എ എസ് സന്തോഷ് പറഞ്ഞു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ 114 ദിവസമായി സാക്ഷരതാ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുകയാണ്.

Story Highlights: saksharta prerak protest v sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here