റഫറിയോട് തട്ടിക്കയറി റൊണാൾഡോ; അൽ നാസർ കിങ്‌സ് കപ്പ് സെമിയിൽ

കിങ്‌സ് ക്വാർട്ടർ ഫൈനലിൽ ക്ലബ് അബയെ തോൽപ്പിച്ച അൽ നാസർ എഫ്‌സി സെമി ഫൈനലിൽ. റിയാദിലെ മർസൂൽ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ നാസറിന്റെ ആധികാരിക വിജയം. മത്സരം തുടങ്ങി പത്ത് സെക്കൻഡിൽ തന്നെ അബയെ ഞെട്ടിച്ചാണ് അൽ നാസർ ലീഡ് എടുത്തത്. സൗദി താരം സമി അൽ നാജിയിലൂടെ അൽ നാസർ മത്സരം കയ്യിലെടുത്തെമ്പോൾ അബ മത്സരത്തിലേക്ക് കടന്നിട്ട് പോലുമില്ലായിരുന്നു. അടുത്ത 20 മിനിറ്റുകളിൽ അൽ നാസർ രണ്ടാം ഗോൾ കൂടി നേടി. അബ്ദുല്ലാഹ് അൽഖൈബറിയുടെ ബൂട്ടിൽ നിന്നാണ് രണ്ടാം ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ 49 ആം മിനുട്ടിൽ മുഹമ്മദ് മാറാൻ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി. അബ്ദേൽ ഫതഹ് ആദമാണ് അബയുടെ ആശ്വാസ ഗോൾ നേടിയത്. Al Nassr won against Abha and Ronaldo receives yellow card
തുടർച്ചയായ രണ്ട് മത്സരങ്ങളിലും ഗോൾ നേടാൻ സാധിക്കാതിരുന്ന പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇന്നും കളിക്കളത്തിൽ നിന്ന് മടങ്ങിയത് നിരാശയോടെ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം കളിക്കളത്തിൽ ദേഷ്യത്തോടെ പ്രതികരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ അൽ നാസറിനായി ആദ്യ മഞ്ഞക്കാർഡും താരം കണ്ടു.
Read Also: മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം
ആദ്യ പകുതി അവസാനിക്കാൻ റഫറി വിസിൽ മുഴക്കിയപ്പോഴാണ് ഗോൾ നേടാൻ കഴിയാതിരുന്ന റൊണാൾഡോ നിരാശയോടെ പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞത്. തുടർന്ന്, ഓടിയെത്തിയ റഫറി താരത്തിന് നേരെ മഞ്ഞക്കാർഡ് ഉയർത്തി. 87 മിനുട്ടിൽ റൊണാൾഡോയെ കളിക്കളത്തിൽ നിന്ന് സബ്സ്റ്റിട്യൂട് ചെയ്‌തപ്പോൾ ബെഞ്ചിലേക്ക് പോയത് ഒട്ടും സന്തോഷത്തോടെയല്ല. അൽ നാസറിനായി ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്.
മാർച്ച് 18ന് അടുത്ത മത്സരത്തിൽ സൗദി പ്രൊ ലീഗിൽ അബക്ക് എതിരെ വീണ്ടും അൽ നാസർ ഇറങ്ങും.
Story Highlights: Al Nassr won against Abha and Ronaldo receives yellow card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here