Advertisement

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ സ്നേഹ ടി ചെയർപേഴ്സൺ

March 15, 2023
Google News 2 minutes Read
Sneha T, Calicut University Union Election

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ഝിൻപേഴ്സൺ സ്ഥാനത്തേക്ക് എസ്എഫ്ഐക്ക് വിജയം. സ്നേഹ ടി ആണ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് വോട്ടുകൾക്കാണ് സ്നേഹയുടെ വിജയം. എന്നാൽ, വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് യുഡിഎസ്എഫ് രംഗത്തു വന്നു. കാലിക്കറ്റ് സെനറ്റ് ഹൌസിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇന്ന് വൈകീട് അഞ്ച മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. Calicut University Union Election

Read Also: എസ്എഫ്ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി

വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരിടത്ത് യുഡിഎസ്എഫ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും ചേരി തിരിഞ്ഞ് മുദ്രവാക്യങ്ങളുമായി രംഗത്തുണ്ട്. പത്ത് സീറ്റുകളിലേക്കാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് വോട്ടേറ്റെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇരു വിഭാഗങ്ങളും ചേരി തിരഞ്ഞ് നിൽക്കുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

Story Highlights: Calicut University Union Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here