Advertisement

പന്നി ശല്യം; കൊല്ലം പോരുവഴിയിൽ വാർഡ് മെമ്പറുടെ ഒറ്റയാൾ പ്രതിഷേധം

March 15, 2023
Google News 2 minutes Read
pig nuisance ward member protest

കൊല്ലം പോരുവഴി പഞ്ചായത്തിൽ പന്നി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പറുടെ ഒറ്റയാൾ പ്രതിഷേധം. പോരുവഴി 8 വാർഡിലെ മെമ്പർ നിഖിൽ മനോഹറാണ് പഞ്ചായത്തിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുന്നത്. ( pig nuisance ward member protest )

നിരന്തരമായി പന്നികളുടെ അക്രമത്തിൽ നിരവധി ആൾക്കാർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് വാർഡ് മെമ്പർ ഒറ്റയാൾ സമരവുമായി രംഗത്ത് വന്നത്. പന്നിയെ പിടിക്കാൻ അടിയന്ത സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും വാർഡ് മെമ്പർ കൂടിയായ നിഖിൽ മനോഹർ ആവശ്യപ്പെട്ടു.

ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാതെ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് വിമതൻ ഭരിക്കുന്ന പഞ്ചായത്ത് ആണ് പോരുവഴി. ബിജെപിയും ഭരണ സമിതിയുടെ ഭാഗമാണ്.

Story Highlights: pig nuisance ward member protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here