ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ

ഇടുക്കി കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു പ്രസവം. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. ഇന്ന് രാവിലെ കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ ഈ വിവരം അറിയുന്നത് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന്, അവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 16-year-old Girl Gives Birth in Idukki
Read Also: അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
ഈ പെൺകുട്ടിയുടെ മൊഴി മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ചൈൽഡ് വെൽഫെയറും ഇതുമായി ബന്ധപ്പെട്ട അന്വേഷം ആരംഭിക്കും.
Story Highlights: 16-year-old Girl Gives Birth in Idukki