സമൂസ കച്ചവടത്തിനായി ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; ഇന്ന് ദിവസവരുമാനം 12 ലക്ഷം രൂപ

പലരും നമുക്ക് പ്രചോദനമാകാറുണ്ട്. മുന്നോട്ട് പോകാനുള്ള ഊർജ്ജം ഇവരുടെ ഒരു ജീവിതത്തിൽ നിന്ന് നമുക്ക് ലഭിക്കാറുമുണ്ട്. അങ്ങനെ ജീവിതവഴിയിൽ വ്യത്യസ്തമായ തീരുമാനം എടുത്ത് വ്യത്യസ്തതയോടെ മുന്നേറിയ ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. മുപ്പത് ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ ഇന്ന് ദിവസവരുമാനമായി നേടുന്നത് 12 ലക്ഷം രൂപയാണ്. ( Couple quit high paying jobs to sell samosas )
ശിഖര്‍ വീര്‍ സിംഗും നിധി സിംഗുമാണ് സമൂസ കച്ചവടത്തില്‍ ലക്ഷങ്ങളുടെ ദിവസ വരുമാനം നേടിയ ദമ്പതികൾ. ബെംഗളൂരു സ്വദേശികളാണ് ഇരുവരും. ഹരിയാനയില്‍ ബയോ ടെക്‌നോളജി ബി ടെക് പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും.
ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍ നിന്ന് എം ടെക്ക് ബിരുദധാരിയാണ് ശിഖര്‍. അതിനുശേഷം ബയോകോണ്‍ എന്ന കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി ജോലി ചെയ്തു. നിധിക്ക് ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്പനിയില്‍ 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു.
സ്വന്തമായി ബിസിനസ് തുടങ്ങണമെന്നതായിരുന്നു ശിഖറിന്റെ ആഗ്രഹം. ഒരിക്കൽ നഗരത്തിലൂടെ നടന്നുപോകുമ്പോൾ ബേക്കറിയില്‍ ഒരു കുട്ടി സമൂസക്ക് വേണ്ടി കരയുന്നത് കണ്ടതാണ് സമൂസ ബിസിനസ് എന്ന ആശയത്തിലേക്ക് ഇരുവരും എത്തിചേർന്നത്. അങ്ങനെ 2015 ല്‍ ഇരുവരും ജോലി രാജി വെക്കുകയും ബംഗളൂരു ബനാര്‍ഘട്ട റോഡില്‍ ‘സമൂസ സിംഗ്’ എന്ന പേരില്‍ കമ്പനി തുടങ്ങുകയും ചെയ്തു.
സ്ഥാപനത്തിന് വേണ്ടി കൂടുതൽ സൗകര്യങ്ങളും മറ്റും ആവശ്യമായി വന്നപ്പോൾ 80 ലക്ഷത്തിന് വീട് വില്‍ക്കുകയും ചെയ്തു. തുടക്കത്തിൽ ഒരുപാട് പേർ എതിർത്ത് സംസാരിച്ചെങ്കിലും ആ തീരുമാനം ശരിയായിരുന്നു എന്ന് ഇരുവരും തെളിയിച്ചിരിക്കുകയാണ്. ആലു മസാല സമൂസ, ചീസ് ആന്‍ഡ് കോണ്‍ സമൂസ തുടങ്ങി വിവിധയിനം സമൂസകള്‍ ഇവിടെ ലഭ്യമാണ്. സമൂസ കൂടാതെ നിരവധി പാനി പൂരികള്‍ അടക്കമുള്ള സ്ട്രീറ്റ് ഫുഡുകളുമുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here