റിയാദിലെ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ വാര്‍ഷികാഘോഷം മാര്‍ച്ച് 18ന്

സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ വാര്‍ഷികാഘോഷം ഫ്രണ്ടോത്സവം സീസണ്‍ 6 മാര്‍ച്ച് 18ന് അരങ്ങേറും. റിയാദ് എക്‌സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടി. മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയായിരിക്കും. ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും. ലഹരിക്കെതിരെ ചിത്രരചന നടത്തി ബോധവല്‍ക്കരണം നടത്തുന്ന ആര്‍ട്ടിസ്റ്റ് മഹേഷ് ചിത്രവര്‍ണ്ണം, സാമൂഹിക പ്രവര്‍ത്തകന്‍ മുസ്തഫ മഞ്ചേരി എന്നിവരും പങ്കെടുക്കും. (Friends of India Anniversary Celebration in Riyadh on March 18)
മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ ശ്രദ്ധേയനായ താജുദ്ദീന്‍ വടകര, മീഡിയ വണ്‍ പതിനാലാം രാവ് ഫെയിം ഷഹജ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറും. ഡോ. ഏപിജെ അബ്ദുള്‍ കലാം ദേശീയ അവാര്‍ഡ് ജേതാവും റൈസ് ബാങ്ക് ഫൗണ്ടറുമായ സലാം ടിവിഎസിനെ ആദരിക്കും.
റിയാദിലെ കലാകാരന്‍മായ്യ അണിനിരക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റഷീദ് മൂവാറ്റുപുഴ, പ്രസിഡന്റ് സലിം വലില്ലാപ്പുഴ, വൈസ് ചെയര്‍മാന്‍ രാധന്‍ പാലത്ത്, രക്ഷാധികാരി നസീര്‍ ചെര്‍പ്പുളശ്ശേരി, റിയാസ് വണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
Story Highlights: Friends of India Anniversary Celebration in Riyadh on March 18
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here