സ്മാർട്ട് ഫോണുകളിലെ പ്രീ-ഇൻസ്റ്റോൾഡ് ആപ്പുകൾക്ക് വിലക്കോ ? [ 24 Fact Check ]

പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങുമ്പോൾ തന്നെ അതിൽ നിരവധി ആപ്ലിക്കേഷനുകളും ഉണ്ടാകാറുണ്ട്. ഷവോമിയുടെ ഫോണുകളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. എന്നാൽ സ്മാർട്ട് ഫോണുകളിലെ പ്രീ-ഇൻസ്റ്റോൾഡ് ആപ്പുകൾക്ക് ഇനി മുതൽ വിലക്ക് വരുന്നുവെന്ന് നിരവധി മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ( Govt Planning A Crackdown On Pre installed Apps 24 fact check )
റോയിറ്റസിനെ ഉദ്ധരിച്ചാണ് വാർത്ത പല മാധ്യമങ്ങളും നൽകിയത്. എന്നാൽ വാർത്ത തള്ളി കേന്ദ്ര ഐടി ഇലക്ട്രേണിക്‌സ് മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. റോയിറ്റസ് വാർത്ത തെറ്റിദ്ധരിച്ചതാണെന്നും അത്തരമൊരു നടിപടിയും കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
A report by @Reuters claims 'India plans new security testing for smartphones, a crackdown on pre-installed apps.'#PIBFactCheck
— PIB Fact Check (@PIBFactCheck) March 15, 2023
▶️This report is misleading
▶️As explained by the Union Minister @Rajeev_GoI ongoing consultation on mobile security guidelines is misrepresented https://t.co/SSLo3BwLUk pic.twitter.com/KvSTM7vPno
പ്രീ-ഇൻസ്റ്റോൾഡ് ആപ്പുകൾ സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നുവെന്നും, ചൈന പോലുള്ള വിദേശ രാജ്യങ്ങളൊന്നും ഇവ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നുമാണ് ഐടി മന്ത്രാലയത്തിലെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ റോയിറ്റസ് വാർത്ത തെറ്റിദ്ധരിച്ച് റിപ്പോർട്ട് ചെയ്തതാണെന്ന് ഐടി മന്ത്രി വ്യക്തമാക്കി.
Story Highlights: Govt Planning A Crackdown On Pre installed Apps 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here