Advertisement

രാഹുൽ ദേശവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമെന്ന് ബിജെപി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരാണ് ഈ പറയുന്നതെന്ന് കോൺഗ്രസ്

March 17, 2023
Google News 2 minutes Read
Congress Hits Back At Nadda's 'Anti-India Toolkit' Remark On Rahul

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. പാർട്ടി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. രാഹുൽ ഗാന്ധി ദേശവിരുദ്ധ ടൂൾകിറ്റിന്റെ സ്ഥിരാംഗമായി മാറി. ഇന്ത്യയിൽ ജി20 യോഗങ്ങൾ നടക്കുമ്പോൾ രാഹുൽ വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്റിനെയും അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

130 കോടി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ രാഹുൽ ഗാന്ധി അപമാനിക്കുകയാണ്. ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചു, യൂറോപ്പും അമേരിക്കയും ഇടപെടണമെന്ന് അദ്ദേഹം വിദേശ മണ്ണിൽ പറയുന്നു. ഇതിലും ലജ്ജാകരമായ മറ്റൊന്നില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതിലൂടെ രാഹുൽ എന്താണ് ഉദ്ദേശിക്കുന്നത്? ഇത് രാജ്യദ്രോഹികളെ ശക്തിപ്പെടുത്താനല്ലെങ്കിൽ പിന്നെ എന്താണ്? – ബിജെപി അധ്യക്ഷൻ ചോദിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ പോലും, വിദേശ ശക്തികളിൽ നിന്ന് ഇന്ത്യൻ സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയമാണിത്. യുകെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ജെ.പി നദ്ദ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരാണ് മറ്റുള്ളവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ തിരിച്ചടിച്ചു. ബിജെപി തന്നെ ഏറ്റവും വലിയ ദേശവിരുദ്ധരാണെന്നും ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Story Highlights: Congress Hits Back At Nadda’s ‘Anti-India Toolkit’ Remark On Rahul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here