‘സിറ്റീസ് ഓഫ് ചോയ്സ്’; സർവേയിൽ മുന്നിൽ ദുബായിയും അബുദാബിയും

സന്തുഷ്ടരായ ജനങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്നത് യുഎഇയിലെ ദുബായ്, അബുദാബി നഗരങ്ങളിലാണെന്ന് പഠനറിപ്പോർട്. യുഎസ് കേന്ദ്രീകരിച്ചുള്ള ബോസ്റ്റൻ കൺസൾട്ടിങ് ഗ്രൂപ്പ് നടത്തിയ ‘സിറ്റീസ് ഓഫ് ചോയ്സ്’ പഠനം പ്രകാരം റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. സർവേയില്‍ എട്ടാം സ്ഥാനമാണ് ദുബായിക്ക് ലഭിച്ചത്. ( Dubai and Abu Dhabi top the happiness survey )
സാമ്പത്തിക അവസരങ്ങൾ, ജീവിതനിലവാരം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ‘സോഷ്യൽ ക്യാപിറ്റൽ’ തലത്തിൽ വാഷിങ്ടൻ, സിംഗപ്പൂർ, സൻഫ്രാൻസിസ്കോ, ബോസ്റ്റൻ, സിയാറ്റിൽ, അറ്റ്ലാന്റ, ബാർസലോണ, ബെർലിൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് ഒന്നാമതെത്തി. നൂറിൽ 70 മാർക്കാണ് ദുബായ് നേടിയത്.
സംരഭകർക്കും ബിസിനസുകൾക്കും അതിജീവനം എളുപ്പമാക്കുന്ന അന്തരീക്ഷമാണ് ദുബായിലേതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ജീവിതനിലവാരം, അധികാരികളുമായുള്ള ഇടപെടൽ, മാറ്റങ്ങൾ തുടങ്ങിയവയായിരുന്നു മറ്റു അളവുകോലുകൾ. സാമ്പത്തിക അവസര തലത്തില്‍ അബുദാബി 100 ൽ 73 മാർക്കാണ് നേടിയത്. അബുദാബിയുടെ ബിസിനസ് സൗഹൃദ അന്തരീക്ഷം നൂതനവും സംരഭകത്വം വളർത്തുന്നതാണെന്നുമാണ് നിരീക്ഷണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here