Advertisement

ഡോ. സിസ തോമസിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ തുടർ നടപടികൾക്ക് വിലക്ക്

March 17, 2023
Google News 1 minute Read
ktu vc ciza thomas

കെടിയു വിസി ഡോ. സിസ തോമസിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. നോട്ടീസിന് മറുപടി നൽകാൻ സിസ തോമസിനോട് ട്രിബ്യൂണൽ നിർദേശിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടും ആവശ്യപ്പെട്ടു. അതിനിടെ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ( ktu vc ciza thomas )

സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല വിസി ചുമതലയേറ്റെടുത്തതിലാണ് സർക്കാർ ഡോ. സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അനുമതി തേടാത്തത് ചട്ടവിരുദ്ധമെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ടായിരുന്നു, ഇതിലെ തുടർനടപടികളാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിലക്കിയത്. സിസ തോമസ് നൽകിയ പരാതിയിലാണ് നടപടി.

കാരണം കാണിക്കൽ നോട്ടീസിൽ മറുപടി നൽകാൻ സിസയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ സിൻഡിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ ഗവർണർക്ക് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടു. സിൻഡിക്കേറ്റിന് വേണ്ടി ഐ.ബി.സതീഷ് എംഎൽഎ സമർപ്പിച്ച ഹർജിയിൽ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേണേഴ്സിന്റെയും തീരുമാനങ്ങൾ താത്കാലിക വി.സി സിസ തോമസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ റദ്ദാക്കിയത്. ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുള്ള നടപടി സർവകലാശാല നിയമത്തിനെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights:  ktu vc ciza thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here