Advertisement

രാഹുല്‍, അദാനി വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്റ് ഇന്നും സംഘര്‍ഷഭരിതം

March 17, 2023
Google News 3 minutes Read
Ruling-opposition protests over Rahul and Adani issues in Parliament

ഭരണ- പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തെ നടപടികള്‍ ഉപേക്ഷിച്ചു. രാജ്യവിരുദ്ധ ടൂള്‍ കിറ്റാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ വിമര്‍ശിച്ചു. അദാനി വിഷയത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.(Ruling-opposition protests over Rahul and Adani issues in Parliament)

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്നും അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല. ഭരണ പ്രതിപക്ഷ വാക്ക് പോരിന് തുടക്കമിട്ടത് ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ്. ‘രാഹുല്‍ ഗാന്ധിയുടെ ദേശവിരുദ്ധ സമീപനത്തിന് ലണ്ടനിലെ പ്രസംഗം തെളിവാണ്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ രാഹുല്‍ മാപ്പ് പറഞ്ഞെ മതിയാകുവെന്ന് ജെ പി നദ്ദ പറഞ്ഞു.

അദാനി, കേന്ദ്ര എജന്‍സികളുടെ ദുരുപയോഗ വിഷയങ്ങളില്‍ ഇന്നും പ്രതിപക്ഷം സഭകളില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി. ലോകസഭ രാജ്യസഭ അദ്ധ്യക്ഷന്മാര്‍ എന്നാല്‍ അനുവാദം നല്‍കിയില്ല. ഇരുസഭകളും തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ചു. ലോക് സഭയില്‍ നടുത്തളത്തിലിറങ്ങി ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇരു സഭകളും തുടര്‍ന്ന് ഇന്നത്തെക്ക് നടപടികള്‍ ഉപേക്ഷിച്ച് പിരിഞ്ഞു.

Read Also: രാഹുൽ ദേശവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമെന്ന് ബിജെപി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരാണ് ഈ പറയുന്നതെന്ന് കോൺഗ്രസ്

പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്. അദാനി വിഷയത്തില്‍ ജെ.പി.സി (ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി )അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം. സോണിയാഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയും അടക്കം പ്രതിഷേധത്തിന്റെ ഭാഗമായി. ലണ്ടന്‍ നിലപാടുകളുടെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്നും കോണ്‍ ഗ്രസ് അറിയിച്ചു.

Story Highlights: Ruling-opposition protests over Rahul and Adani issues in Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here