Advertisement

ഇന്റര്‍നാഷനല്‍ അറേബ്യന്‍ ഹോഴ്‌സ് ചാമ്പ്യന്‍ഷിപ്പ് ദുബായില്‍

March 19, 2023
Google News 2 minutes Read
International arabian horse championship Dubai 2023

ഇന്റര്‍നാഷനല്‍ അറേബ്യന്‍ ഹോഴ്‌സ് ചാമ്പ്യന്‍ഷിപ്പ് ദുബായില്‍ പുരോഗമിക്കുന്നു. അറേബ്യന്‍ കുതിരകളുടെ സൗന്ദര്യമത്സരത്തില്‍ 14 വിഭാഗങ്ങളിലായി 151 കുതിരകള്‍ മത്സരിക്കുന്നുണ്ട്. നാല്‍പ്പത് ലക്ഷം ഡോളര്‍ സമ്മാനത്തുകയുളള അറേബ്യന്‍ കുതിരകള്‍ക്കായുള്ള ലോകോത്തര സൗന്ദര്യമത്സരമാണ് ദുബായില്‍ പുരോഗമിക്കുന്നത്.(International arabian horse championship Dubai 2023)

യുഎഇയിലെയും ഖത്തറിലെയും കുതിരസവാരി സൗന്ദര്യമത്സരങ്ങളിലും ഫ്രാന്‍സിലെ പാരീസില്‍ വര്‍ഷം തോറും നടക്കുന്ന ലോക കുതിര ചാംപ്യന്‍ഷിപ്പിലും മെഡലുകള്‍ നേടിയ നിരവധി കുതിരകള്‍ ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് എത്തിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ 20 മത് സീസണാണ് പുരോഗമിക്കുന്നത്.

ദുബായ് വേള്‍ഡ്‌ട്രേഡ് സെന്ററില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് വീക്ഷിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെ എത്തിയിരുന്നു. മത്സരത്തോട് ആളുകള്‍ക്ക് ഇഷ്ടവും താത്പര്യവും വര്‍ധിച്ചുവരുന്നത് എമിറേറ്റിനെ ഒരു കുതിരസവാരി കേന്ദ്രമായും ലോകത്തെങ്ങുമുള്ള കുതിര ഉടമകളുടെ ലക്ഷ്യസ്ഥാനമായും ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ലോകത്ത് ആദ്യമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ മത്സരയോട്ടം അബുദാബിയില്‍

ഷെയ്ഖ ഹസ്സ ബിന്‍ത് ഹംദാന്‍ അല്‍ മക്തൂം, ദുബായ് സാമ്പത്തിക വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ അല്‍ മര്‍റി എന്നിവര്‍ ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.

Story Highlights: International arabian horse championship Dubai 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here