Advertisement

ലോകത്ത് ആദ്യമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ മത്സരയോട്ടം അബുദാബിയില്‍

March 19, 2023
Google News 2 minutes Read
World's first driverless car race in Abu Dhabi

ലോകത്ത് ആദ്യമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ മത്സരയോട്ടം അബുദാബിയില്‍ നടക്കും. യാസ് മറീന സര്‍ക്യൂട്ടിലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ മാറ്റുരയ്ക്കുക. അബൂദബിയുടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി റിസര്‍ച്ച് കൗണ്‍സിലിനു കീഴിലെ സാങ്കേതികവിദ്യ സ്ഥാപനമായ ആസ്പയറാണ് ഡ്രൈവറില്ലാ കാറുകളുടെ മത്സരയോട്ടം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.(World’s first driverless car race in Abu Dhabi)

യാസ് മറീന സര്‍ക്യൂട്ടിലാണ് മത്സരം നടക്കുക. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ഡല്ലാറ സൂപ്പര്‍ ഫോര്‍മുല കാറുകളാണ് മത്സരയോട്ടത്തിനായി ട്രാക്കിലിറക്കുക. അടുത്തവര്‍ഷം രണ്ടാം പാദത്തില്‍ മത്സരം നടക്കുമെങ്കിലും തീയതി തീരുമാനിച്ചിട്ടില്ല. 2.25 മില്യന്‍ ഡോളര്‍വരെയാണ് സമ്മാനമായി ലഭിക്കുക.

Read Also: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

ഓട്ടോ സ്‌പോര്‍ടട് ആരാധകര്‍ക്ക് വ്യത്യസതമായ അനുഭവമാണ് മത്സരം സമ്മാനിക്കുകയെന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജി റിസര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഫൈസല്‍ അല്‍ ബന്നായി പറഞ്ഞു. കാണികള്‍ക്ക് ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും വെര്‍ച്വല്‍ റിയാലിറ്റിയുടെയും ഗ്രാഫിക്‌സിന്റെയും അകമ്പടിയോടെ തത്സമയ ദൃശ്യങ്ങള്‍ കാണാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights: World’s first driverless car race in Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here