നിഴൽപുറ്റുകൾ പ്രകാശനം ചെയ്തു

ട്വന്റിഫോർ സബ് എഡിറ്റർ ബാസിത് ബിൻ ബുഷ്‌റയുടെ കഥാസമാഹാരം നിഴൽപ്പുറ്റുകൾ കൊച്ചിയിൽ പ്രകാശനം ചെയ്തു. ട്വന്റിഫോർ ചീഫ് ന്യൂസ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ( Nizhalputtukal book by Basith )
എട്ട് വർഷത്തോളമായി ബാസിത് തൊട്ടറിഞ്ഞ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളുടെ നേർചിത്രമാണ് നിഴൽപുറ്റുകൾ. മുൻപ് പ്രതിലിപി പോലുള്ള ഓൺലൈൻ പോർട്ടലുകളിൽ കഥകൾ രചിച്ചിട്ടുണ്ട് ബാസിത്. ഒടുവിൽ പറഞ്ഞതും പറയാത്തതുമായ കഥകളെല്ലാം ചേർത്ത് പുസ്തകരൂപത്തിൽ ഇറക്കുകയായിരുന്നു.
പുസ്തക പ്രകാശന ചടങ്ങിൽ ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റർ ബി ദിലീപ് കുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റർ എബി തരകൻ എന്നിവർക്കൊപ്പം ട്വന്റിഫോർ ജീവനക്കാരും പങ്കെടുത്തു.
Story Highlights: Nizhalputtukal book by Basith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here