സഭയ്ക്ക് ഒരു പക്ഷമെയുള്ളൂ, അത് കർഷക പക്ഷം; ബിഷപ്പ് ജോസഫ് പാംബ്ലാനി

ബി.ജെ.പി അനുകൂല പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് താമരശേരി ആർച്ച് ബിഷപ്പ്. പറഞ്ഞതെല്ലാം ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. കണ്ണൂരിൽ കക്കുകളി നാടകത്തിനു എതിരായ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്കു കളി നാടകം കൊണ്ട് ക്രൈസ്തവ സന്യാസത്തിന്റെ അടിത്തറക്ക് ഒന്നും സംഭവിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.(Bishop joseph pamblani speech thalassery)
സഭയ്ക്ക് ഒരു പക്ഷമെയുള്ളൂ, അത് കർഷക പക്ഷമെന്ന് തലശേരി ബിഷപ്പ് ജോസഫ് പാംബ്ലാനി പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തി കർഷകരുടെ പ്രശ്നങ്ങളെ അവഗണിക്കാനില്ല. കർഷകരുടെ പ്രശ്‌നങ്ങൾ പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല. രാഷ്ട്രീയ ബന്ധം ഉയർത്തി പുകമറ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
കാൾ മാർക്സിന്റെ മാർക്സിസ്റ്റ് ആശയം ക്രൈസ്തവ സന്യാസ സമൂഹത്തിൽ നിന്നും എടുത്തത്. അധ്വാനിക്കുന്നതിന്റെ പ്രതിഫലം എല്ലാവർക്കും വീതിച്ചു കൊടുക്കുക എന്ന ആശയമാണ് ക്രൈസ്തവ സന്യാസ സമൂഹത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Bishop joseph pamblani speech thalassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here