Advertisement

രാഹുലിനെ ഹീറോയാക്കാന്‍ ബിജെപി ശ്രമിക്കുന്നു; നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ ബാനർജി

March 20, 2023
Google News 3 minutes Read
bjp-wants-to-make-rahul-gandhi-a-hero-it-will-benefit-modi-mamata-

രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കിൽ നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ ബാനർജി പറഞ്ഞു. മോദിയുടെ ഏറ്റവും വലിയ ടിആർപി രാഹുൽ ഗാന്ധിയാണ്. രാഹുലിനെ നായകനാക്കാനാണ് ബിജെപി ശ്രമിക്കുന്നത് പാർട്ടി യോഗത്തിൽ മമതാ ബാനർജി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി അധികാരത്തിൽ തുടരാൻ കാരണം രാഹുൽ ഗാന്ധിയാണ്.(Bjp wants to make rahul gandhi a hero it will benefit modi-mamata banerjee)

കോണ്‍ഗ്രസാണ് ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കുന്നത്. സിപിഐഎമ്മും, ബിജെപിയും ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ തൃണമൂലിനെതിരെ ഇളക്കിവിടുകയാണെന്നും മമതാ തുറന്നടിച്ചു. മുര്‍ഷിദാബാദിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ

രാഹുലിനെ ഹീറോയാക്കാന്‍ ബിജെപി കഠിനാധ്വാനം നടത്തുകയാണ്. പാര്‍ട്ടിയുടെ ഇന്റേണല്‍ മീറ്റിംഗിലാണ് രാഹുലിനെതിരെ മമതാ തിരിഞ്ഞത്. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാര്‍ഗറ്റ് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മമത കുറ്റപ്പെടുത്തി.

Story Highlights: Bjp wants to make rahul gandhi a hero it will benefit modi-mamata banerjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here