ഷീലയ്‌ക്കായി വീണ്ടും പ്രേംനസീറായി ജയറാം; ഹൃദയത്തോട് ചേർത്ത് ആരാധകർ..

മലയാള സിനിമയ്ക്ക് നടി ഷീല ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ പറഞ്ഞുതീരാനാവുന്നതല്ല. കറുത്തമ്മയും ചെല്ലമ്മയും തുടങ്ങി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി ചെയ്ത മനസിനക്കരയിലെ കൊമ്പനക്കാട്ടു കൊച്ചു ത്രേസ്യ വരെ മലയാളികളുടെ മനസ് കീഴടക്കിയ കഥാപാത്രങ്ങളാണ്. 20 വർഷത്തോളം സജീവമായിരുന്ന സിനിമാലോകത്തുനിന്നും 17 വർഷത്തെ ഇടവേളയെടുത്താണ് ഷീല മാറിനിന്നത്. ചിത്രത്തിൽ ഷീലയ്‌ക്കൊപ്പം ജയറാം പ്രധാന വേഷത്തിൽ എത്തിയിരുന്നു. ( jayaram imitates prem nazeer for sheela )
ജയറാമും ഷീലയും ചേർന്ന് തകർത്തഭിനയിച്ച ശേഷം വീണ്ടും ഇവരൊരുമിച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനശ്വര നായകൻ പ്രേംനസീറിനെ അനുകരിക്കുന്നതിൽ കേമനാണ് ജയറാം. ഷീലയുടെ ഭാഗ്യജോഡിയുമായിരുന്നു പ്രേംനസീർ. ഇപ്പോഴിതാ, ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഷീലയെ കണ്ടപ്പോൾ പ്രേംനസീറിനെ അനുകരിക്കുകയാണ് നടൻ. വളരെ രസകരമായ സംഭാഷണമാണ് ഇരുവരും തമ്മിൽ ഫ്ലൈറ്റിനുള്ളിൽ നടക്കുന്നത്.
Read Also:
മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച കലാകാരിയാണ് ഷീല. 1964 മുതൽ വെള്ളിത്തിരയിലെ നിറസാന്നധ്യമാണ് ഷീലാമ്മ, 80 കളിൽ മലയാള സിനിമയിലെ പ്രധാന നായികമാരിൽ ഒരാളായിരുന്ന ഷീലാമ്മ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെയാണ്.
അതേസമയം, ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ അതിഥിയായി എത്തിയപ്പോൾ ഒട്ടേറെ വിശേഷങ്ങൾ നടി പങ്കുവെച്ചിരുന്നു. മാസത്തിൽ 26 സിനിമകളിൽ പോലും അഭിനയിച്ച തിരക്കുകളിൽ നിന്നും മാറിനിന്നിരുന്നു ഒരുകാലത്ത് നടി.
Story Highlights: