Advertisement

നേപ്പാൾ ഉപരാഷ്ട്രപതി രാം സഹായ പ്രസാദ് യാദവ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

March 20, 2023
Google News 2 minutes Read
Ram Sahaya Prasad Yadav

നേപ്പാളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് രാം സഹായ പ്രസാദ് യാദവ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിയുടെ വസതിയായ ശീതൾ നിവാസിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. മാർച്ച് 17നാണ് രാം സഹായ പ്രസാദ് യാദവ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യാദവ് 30,328 വോട്ടുകൾ നേടി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലങ്ങളടങ്ങിയ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച രാഷ്ട്രപതി രാംചന്ദ്ര പൗഡേലിന് സമർപ്പിച്ചു. നേപ്പാളിന്റെ മൂന്നാമത്തെ വൈസ് പ്രസിഡന്റായും ഫെഡറൽ റിപ്പബ്ലിക് ഓഫ് നേപ്പാളിന്റെ രണ്ടാമനായും തെരഞ്ഞെടുക്കപ്പെട്ട രാം സഹായ പ്രസാദ് യാദവ് 1990-ൽ നേപ്പാൾ സദ്ഭാവന പാർട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

മാധേശി ജന അധികാര് ഫോറത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം നേപ്പാളിലെ മാധേശി ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു. 2008 ലെ ആദ്യ നിയമസഭയിൽ അദ്ദേഹം തന്റെ പാർലമെന്ററി ജീവിതം ആരംഭിച്ചു. ഷെർ ബഹാദൂർ ദ്യൂബയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ നേപ്പാളിലെ വനം പരിസ്ഥിതി മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബാര-2 ൽ നിന്ന് അദ്ദേഹം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

രാജവാഴ്ച നിർത്തലാക്കിയതിന് ശേഷം, 2008 ൽ നേപ്പാൾ രാഷ്ട്രത്തിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായി പർമന്ദ ഝായെ തെരഞ്ഞെടുത്തു. 2015 സെപ്റ്റംബറിൽ ഒരു പുതിയ ഭരണഘടനയുടെ പ്രഖ്യാപനത്തോടെ ഹിമാലയൻ രാഷ്ട്രം ഫെഡറൽ റിപ്പബ്ലിക്കായി മാറി. നന്ദ ബഹാദൂർ പൺ ഫെഡറൽ റിപ്പബ്ലിക് ഓഫ് നേപ്പാളിന്റെ ആദ്യ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് നന്ദ ബഹാദൂർ പന്റെ കാലാവധി മാർച്ച് 18 ന് അവസാനിച്ചു.

Story Highlights: Nepal’s Vice President Ram Sahaya Prasad Yadav to be sworn-in Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here