Advertisement

ഐപിഎലിനെക്കാൾ കാണികൾ പിഎസ്എലിനുണ്ട്; അവകാശവാദവുമായി പിസിബി

March 20, 2023
Google News 1 minute Read

ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാൾ കാണികൾ പാകിസ്താൻ സൂപ്പർ ലീഗിനുണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി. ഡിജിറ്റൽ വ്യൂവർഷിപ്പിൽ ഐപിഎലിനെക്കാൾ കാണികൾ പിഎസ്എലിനുണ്ടെന്ന് സേഥി അവകാശപ്പെട്ടു. ന്യൂസ് 18നാണ് സേഥിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.

“നമുക്ക് ഡിജിറ്റലിനെപ്പറ്റി സംസാരിക്കാം. പിഎസ്എൽ പാതിവഴിയിലായപ്പോഴേക്കും റേറ്റിങ്ങ് 11 ആണ്. അവസാനിക്കുമ്പോൾ അത് 18ഓ 20ഓ ആകും. 150 മില്ല്യണിലധികം ആളുകൾ പിഎസ്എൽ കണ്ടു. അത് ചെറിയ കാര്യമല്ല. ഐപിഎൽ കണ്ടത് 130 മില്ല്യൺ ആളുകളാണ്. അത് പാകിസ്താൻ്റെ വലിയ വിജയമാണ്.”- സേഥി പറഞ്ഞു.

ഈ സീസണിലെ പിഎസ്എൽ കിരീടം നേടിയത് ഷഹീൻ അഫ്രീദിയുടെ ലാഹോർ ക്വലാൻഡേഴ്സ് ആയിരുന്നു. മുൾട്ടാൻ സുൽത്താൻസിനെതിരായ ഫൈനലിൽ വെറും ഒരു റണ്ണിനായിരുന്നു ക്വലാൻഡേഴ്സിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലാഹോർ ക്വലാൻഡേഴ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 200 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സുൽത്താൻസിന് 8 വിക്കറ്റ് നഷ്ടപ്പെടുത്തി 199 റൺസ് നേടാനേ സാധിച്ചുള്ളൂ.

Story Highlights: psl has more viewership than ipl pcb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here