പ്രായത്തിലും തളരാത്ത കരുതൽ; വൈറൽ വീഡിയോ

കരുതലിനും പ്രണയത്തിനും അങ്ങനെ സമയപരിധിയില്ലെന്ന് വേണം പറയാൻ. മറ്റൊരാൾക്ക് വേണ്ടി ചെലവഴിക്കാൻ സമയമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ചിലപ്പോൾ കൗതുകമായിരിക്കാം . സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. യഥാർത്ഥ സ്നേഹം എന്താണെന്ന് ഓർമിപ്പിക്കുകയാണ് ഈ വൃദ്ധദമ്പതികൾ. പലപ്പോഴും കൂടെയുള്ളവരെ പരിഗണിക്കാൻ മറന്നുപോകുന്നവർക്കിടയിൽ എത്രകാലം കഴിഞ്ഞാലും സ്നേഹത്തിൽ അല്‍പം പോലും മങ്ങലേൽക്കാതെ പരസ്പരം താങ്ങാകുന്ന മനുഷ്യരുമുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ വീഡിയോ. ( Elderly man’s adorable gesture for his wife will make you believe in love again )
റോഡിലൂടെ നടന്നു പോകുന്ന വൃദ്ധ ദമ്പതികളാണു വിഡിയോയിലുള്ളത്. നടന്നു പോകുന്നതിനിടെ പ്രായമായ പുരുഷൻ തന്റെ ജീവിത പങ്കാളിയെ സുരക്ഷിതമായ ഭാഗത്തേക്കു മാറ്റുന്നുണ്ട്. തുടർന്ന് ഇരുവരും കൈചേർത്തു പിടിച്ചു നടന്നു പോകുന്നതും വിഡിയോയിൽ കാണാം. ഒരു ചെറിയ കാര്യത്തിൽ നിന്ന് അദ്ദേഹം ഈ ലോകത്തെ പഠിപ്പിക്കുന്ന വലിയ കുറെ പാഠങ്ങളുണ്ട്.
വളരെ പെട്ടന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. വീഡിയോ എത്ര മനോഹരമാണെന്നും ആളുകൾ കമന്റ് നൽകി.
Story Highlights: Elderly man’s adorable gesture for his wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here