Advertisement

റമദാൻ: യുഎഇയിൽ തടവുകാർക്ക് മോചനം; മോചിതരാകുന്നവരിൽ ഇന്ത്യക്കാരും

March 22, 2023
Google News 1 minute Read
A policeman enters Dubai's Al-Awir central prison in the United Arab Emirates

റമദാന് മുന്നോടിയായി യുഎഇയിൽ തടവുകാർക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാനാണു ഉത്തരവിട്ടത്. ഇന്ത്യക്കാരുൾപ്പെടെ 1025 പേർ ജയിലിൽ നിന്ന് മോചിതരാകും. ശിക്ഷ കാലയളവിൽ നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ്‌ ഉത്തരവിട്ടിരിക്കുന്നത്. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകൾ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. UAE release prisoners including Indians for Ramadan

Read Also: വിശുദ്ധ റംസാന്‍ മാസത്തിന് തുടക്കം; യുഎഇയില്‍ ഈ മേഖലകളില്‍ സമയക്രമത്തിന് മാറ്റം

മോചിതരാകുന്നവർക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നൽകുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സമൂഹത്തിൽ ഉത്തമ പൗരന്മാരായി ജീവിക്കാൻ ജയിൽ മോചനം ലഭിക്കുന്നവർക്ക് കഴിയട്ടെയെന്നും ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ജസ്റ്റിസ് ഇസാം ഈസ അൽഹുമയദാൻ പറഞ്ഞു. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. ഇവരുടെ മോചനത്തിനാവശ്യമായ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെയും വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് മോചനം നൽകാറുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here