14 വയസുമുതൽ വായിച്ച പുസ്തകങ്ങളുടെ പേരുകൾ എഴുതി വച്ച് മുത്തശ്ശി; വൈറലായി പോസ്റ്റ്

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ? അവർക്ക് ആളുകളേക്കാൾ ഇഷ്ടം പുസ്തകങ്ങളോട് ആണ്. പുസ്തകം വായിച്ചുകഴിഞ്ഞാൽ അതിന്റെ ഓർമയ്ക്കായി കുറിപ്പെഴുതി സൂക്ഷിക്കുന്നവരും പുസ്തകങ്ങൾ സൂക്ഷിക്കുന്നവരും നിരവധിയാണ്. എന്നാൽ 92 വയസ്സുള്ള മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. 14 വയസു മുതൽ താൻ വായിച്ച പുസ്തകങ്ങളുടെ റെക്കോർഡ് ഉണ്ടാക്കി സൂക്ഷിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. ഇവരുടെ കൊച്ചുമകനായ ബെൻമെയേർഴ്സ് ഈ റെക്കോർഡ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ബെന്‍ മെയേഴ്സ് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവച്ചത്.
My 94-year-old grandmother has kept a list of every book she ever read since she was 14 years old. Amazing archive of one person’s mind over nearly a century pic.twitter.com/Cu9znTgkJO
— Ben Myers (@_BenMyers_) March 20, 2023
ഓസ്ട്രേലിയയിൽ കോളജ് അധ്യാപകനായ ബെൻ മെയേഴ്സ് മുത്തശ്ശി വായിച്ച പുസ്തകങ്ങളുടെ പേരുകൾ അടങ്ങിയ റെക്കോർഡിന്റെ ഫോട്ടോയാണ് പങ്കുവച്ചത്. ‘എന്റെ 92 വയസ്സുള്ള മുത്തശ്ശി അവർ 14–ാം വയസ്സു മുതൽ വായിച്ച പുസ്തകങ്ങളുടെ പേരുകൾ എഴുതി വച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലെ ഒരാളുടെ ഏറ്റവും മനോഹരമായ ആർക്കൈവ് അവരുടെ ഓർമകളാണ്.’– എന്ന അടികുറിപ്പോടെയാണ് പുസ്തകങ്ങളുടെ ലിസ്റ്റ് അദ്ദേഹം പങ്കുവച്ചത്.
1658 നോവലുകളാണ് ആ ലിസ്റ്റിൽ ഉള്ളത്. 80 വർഷത്തെ ഉദ്യമമാണ് അത്. മെയേഴ്സ് പങ്കുവച്ച ലിസ്റ്റിനു താഴെ നിരവധി കമന്റുകളും എത്തി. ഏറ്റവും വലിയ നിധിയാണ് ഇതെന്നും സൂക്ഷിക്കണമെന്നും തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിന് താഴെ ലഭിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here