തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് കോൺഗ്രസിനുള്ളിലെ ഗൂഡാലോചന; എൻ വേണുഗോപാൽ

തന്റെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസിനുള്ളിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ ട്വന്റി ഫോറിനോട് പറഞ്ഞു. മുൻ മേയർ ടോണി ചമ്മിണിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം ജിജെ ഇക്കോ പവർ എന്ന കമ്പനിയാണ്. ടോണി ചമ്മിണിയുടെ കാലത്താണ് ജി ജെ ബ്രഹ്മപുരം കരാർ നേടുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ബ്രഹ്മപുരത്ത് ജി ജെ എന്ത് ചെയ്തു എന്നതിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. N Venugopal on Brahmapuram controversy
ഒരു പരിജ്ഞാനവുമില്ലാത്ത കമ്പനി എങ്ങിനെ ബ്രഹ്മപുരം കരാർ നേടി എന്ന് അന്വേഷിക്കണം എന്ന് അദ്ദേഹം ഉന്നയിച്ചു. ബ്രഹപുരത്ത് ഇപ്പോഴല്ല മാലിന്യ കുമിഞ്ഞു കൂടിയതെന്നും അത് ടോണി ചമ്മിണിയുടെ കാലത്തായിരുന്നു. ജിജെ ഇക്കോ പവർ കമ്പനിയാണ് മൂന്ന് ടൺ പ്ലാസ്റ്റിക് മാലിന്യ കൊണ്ട് വന്നാലേ ബ്രഹ്മപുരത്ത് സംസ്കരിക്കാൻ സാധിക്കു എന്നും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും കരാർ ഒപ്പിട്ടത് എന്ന് വേണുഗോപാൽ അറിയിച്ചു. തുടർന്നാണ്, ഇത്രയധികം മാലിന്യം ബ്രഹ്മപുരത്തേക്ക് വന്നതെന്നും മാലിന്യ കൂന ഉണ്ടായതും. കഴിഞ്ഞ പതിഞ്ഞ വർഷങ്ങളിൽ ബ്രഹപുരത്ത് ഒരു താരത്തിലിനുള്ള വികാസങ്ങളും നടന്നിട്ടില്ല. ആളാരാണ് ഇതിന് ഉർത്തരവാദിയാകുക എന്നാണ് എൻ വേണുഗോപാൽ ചോദിച്ചത്.
Read Also: ബ്രഹ്മപുരം മാലിന്യപ്ലാന്റ് ബയോ മൈനിങ്; ഉപകരാര്‍ നല്‍കിയതിന്റെ രേഖകള്‍ 24ന്
തന്റെ മരുമകനെതിരെയാണ് നിലവിൽ ആരോപണങ്ങൾ ഉയരുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു കോൺഗ്രസ് നേതാവാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്ന് താൻ അറിഞ്ഞു എന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടിയിൽ പരാതി നൽകും. ഈ കാര്യങ്ങൾ പ്രതിപക്ഷ നേതാവായ വിഡി സതീശനെയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളെയും അറിയിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: N Venugopal on Brahmapuram controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here