Advertisement

യുക്രൈനില്‍ ആക്രമണം തുടര്‍ന്ന റഷ്യ; ഡ്രോണ്‍ ആക്രമണത്തില്‍ നാല് മരണം; കുട്ടികള്‍ക്കുള്‍പ്പെടെ പരുക്ക്

March 23, 2023
Google News 3 minutes Read
Russia Ukraine war live updates latest attack kyiv drone

യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സപ്പൊറേഷ്യയില്‍ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. (Russia Ukraine war live updates latest attack kyiv drone)

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ ജനവാസ മേഖലയിലാണ് പ്രദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിയോടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഡോര്‍മെറ്ററികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സപ്പൊറേഷ്യയിലെ ജനവാസ മേഖലയിലും റഷ്യ ആക്രമണം നടത്തുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. കെട്ടിട സമുച്ചയത്തിലെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും സെലെന്‍സ്‌കി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 20ലേറെപ്പേര്‍ക്ക് പരുക്ക് ഏറ്റെന്നാണ് റിപ്പോര്‍ട്ട്. ബാഖ്മത്തിലെ യുദ്ധമുഖത്ത് സെലെന്‍സ്‌കി സന്ദര്‍ശനം നടത്തി.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

അതേസമയം കരിങ്കടലിലെ നാവികപ്പടയെ ലക്ഷ്യമിട്ട് യുക്രൈന്‍ നടത്തിയ ആക്രമണം പരാജയപ്പെടുത്തി എന്ന് റഷ്യ അവകാശപ്പെട്ടു. ഇതേക്കുറിച്ച് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബെയ്ജിങ്ങിലേക്ക് മടങ്ങി. വെടി നിര്‍ത്തല്‍ സംബന്ധിച്ച് പ്രതീക്ഷാവഹമായ പ്രഖ്യാപനങ്ങളൊന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ടായില്ല.

Story Highlights: Russia Ukraine war live updates latest attack kyiv drone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here