ഡൽഹിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; നാലു വയസായ മകനും പരുക്ക്

ഡൽഹിയിൽ യുവതിക്ക് നേരെ അജ്ഞാതന്‍റെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ഭരത് നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. നാലു വയസുകാരനായ മകനോടൊപ്പം നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.(4 year old son and woman injured in acid attack)
രാവിലെ എട്ട് മണിയോടെ ഒരാൾ അടുത്തുള്ള പാർക്കിനുള്ളിൽ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു.പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയിൽ ചികിത്സ തേടി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
ആക്രമണത്തില്‍ കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്.വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയിൽ സാധനങ്ങൾ ഒരുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് യുവതിയാണ് ആക്രമണത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചത്.
Story Highlights: 4 year old son and woman injured in acid attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here