പിങ്ക് വസന്തത്തിൽ അതിമനോഹാരിയായി ബെംഗളൂരു – വിഡിയോ

ഐടി ഹബ്ബായാണ് ബെംഗളൂരു അറിയപ്പെടുന്നത്. ആഘോഷങ്ങളുടെ നഗരം, വികസനത്തിന്റെ നഗരം, യുവാക്കളുടെ ഇഷ്ടനഗരം തുടങ്ങി നിരവധി വിശേഷണങ്ങൾ ഈ നഗരം സ്വന്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവിന്റെ തെരുവുകളും ആകാശക്കാഴ്ചകളും ഇപ്പോൾ പിങ്ക് നിറങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്. പിങ്കിൽ കുളിച്ച ബെംഗളുരുവിന്റെ ചിത്രങ്ങളും വീഡിയോകളുംസോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പിങ്ക് പൂക്കളാൽ അലങ്കരിച്ച നഗരത്തിന്റെ ആകാശക്കാഴ്ച പകർത്തുന്ന മനോഹരമായ ഒരു വീഡിയോയും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ( Bengaluru City With Pink Flowers )
It’s that time of the year when Bengaluru turns pink!🌸#Bengaluru #cherryblossom #IndianRailways pic.twitter.com/p7gXClqDDS
— Raj Mohan (@rajography47) March 22, 2023
രാജ് മോഹൻ എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പൂത്തുലഞ്ഞു നിൽക്കുന്ന പിങ്ക് പൂക്കൾ അടുത്തായി ഇലകൾ തീർത്ത മനോഹര ചിത്രം, അതിനു നടവിലൂടെ കൂകി പായുന്ന തീവണ്ടി. വേനൽ കാലത്തെ ബെംഗളൂരുവിന്റെ പിങ്ക് വസന്തത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി.
ബെംഗളുരുവിന്റെ ഈ വസന്തകാലം ആരെയും അമ്പരപ്പിക്കുന്നതാണ്. റെയിൽവേ ഉദ്യോഗസ്ഥൻ അനന്ത് രൂപനഗുഡിയും തന്റെ ട്വിറ്ററിൽ ഈ പോസ്റ്റ് വീണ്ടും പങ്കുവെച്ചു. അദ്ദേഹം എഴുതി, “ബെംഗളൂരുവിന്റെ മനോഹരമായ ചെറി പൂക്കൾക്കിടയിലുടെയുള്ള റെയിൽവേ ലാൻഡ്‌സ്‌കേപ്പിന്റെ മനോഹരമായ വീഡിയോ! ബംഗളൂരു വസന്തത്തിന്റെ തിളക്കമാർന്ന ക്യാപ്‌ചർ! #IndianRailways #Bengaluru #Spring #CherryBlossoms.” എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here