ഇന്ന് ഭൗമ മണിക്കൂർ; രാത്രി 8.30ന് ലൈറ്റുകൾ അണയ്ക്കണം

ഇന്ന് ഭൗമ മണിക്കൂർ. ഇന്ന് രാത്രി 8.30ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ലൈറ്റുകൾ അണയ്ക്കണമെന്ന് ആഹ്വാനം. 190 ലേറെ രാജ്യങ്ങൾ ഭൗമ മണിക്കൂറിൽ പങ്കാളികളാകും. ( earth hour from 8.30pm )
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ സമയത്ത് ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കണമെന്നാണ് ആഹ്വാനം.
8.30 മുതൽ 9.30 വരെയുള്ള ഈ സമയം കുടുംബവും സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കുകയോ, ഭക്ഷണം പാകം ചെയ്യുകയോ എല്ലാം ചെയ്ത് ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാം.
2007 ലാണ് വേൾഡ് വൈൾഡ് ലൈഫ് ഫണ്ട് ഭൗമ മണിക്കൂർ ആചരിക്കാൻ ആദ്യമായി ആഹ്വാനം ചെയ്യുന്നത്.
Story Highlights: earth hour from 8.30pm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here