Advertisement

ഒന്നാം സമ്മാനം 2.5 ലക്ഷം ദിര്‍ഹം; രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തിന് ദുബായില്‍ തുടക്കമായി

March 25, 2023
Google News 2 minutes Read
International Holy Quran Competition started in Dubai

26ാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തിന് ദുബായില്‍ തുടക്കമായി. ദുബായ് അല്‍ മംസാറിലെ കള്‍ചര്‍ ആന്‍ഡ് സയന്റിഫിക് സിംപോസിയത്തിലാണ് പരിപാടി. റമദാന്‍ 11 വരെ നീളുന്ന മത്സരത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 65 രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.(International Holy Quran Competition started in Dubai)

വ്യാകരണത്തെറ്റില്ലാതെ സ്വരമാധുരിയോടെ ഖുറാന്‍ മനഃപാഠമാക്കി പാരായണം ചെയ്യണം. ജേതാവിന് 2.5 ലക്ഷം ദിര്‍ഹമാണ് സമ്മാനം. മത്സരത്തിന്റെ രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹവും മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒന്നര ലക്ഷം ദിര്‍ഹവുമാണ് സമ്മാനത്തുക ലഭിക്കുക.

Read Also: സൗദിയില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യത; മൂന്ന് ദിവസം മഴ മുന്നറിയിപ്പ്

ഖുര്‍ ആന്‍ പാരായണത്തിന്റെ സമാപന സമ്മേളനം ദുബായ് എക്‌സ്‌പോയിലെ അല്‍വാസല്‍ സ്‌ക്വയറില്‍ വച്ചാണ് നടക്കുന്നത്. 35,000 ദിര്‍ഹം മുതല്‍ 65000 ദിര്‍ഹം വരെ നാല് മുതല്‍ പത്ത് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനമായി ലഭിക്കും. ഒപ്പം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും അധികൃതര്‍ നല്‍കും.

Story Highlights: International Holy Quran Competition started in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here