Advertisement

‘മെസിയെ കുറിച്ച് എഴുതില്ല, ഞാൻ നെയ്മർ ഫാനാ’; വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

March 25, 2023
Google News 2 minutes Read
neymar fan

പരീക്ഷയ്ക്ക് മെസിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരി റിസ ഫാത്തിമയാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. ഈ പരീക്ഷാ പേപ്പർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്.

മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു. പക്ഷേ കടുത്ത ബ്രസീൽ ആരാധികയായ റിസ നിലപാടും കടുപ്പിച്ചു. ഉത്തരക്കടലാസിൽ ‘ ഞാൻ എഴുതൂല, ഞാൻ ബ്രസീൻ ഫാൻ ആണ്. എനിക്ക് നെയ്മാറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ എന്നായിരുന്നു റിസ എഴുതിയത്.

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഉത്തരക്കടലാസ് പരിശോധിക്കുമ്പോഴാണ് അധ്യാപകനായ റിഫാ ഷാലീസ് ഈ വ്യത്യസ്തമായ മറുപടി കണ്ടത്. കുട്ടികൾ രസകരമായാണ് ഈ ചോദ്യത്തിന് ഉത്തരം നൽകിയതെന്നും , ഫുട്ബോളടക്കം ചുറ്റുമുള്ള ലോകസംഭവങ്ങൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൂടി വ്യക്തമാക്കാൻ താൻ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Neymar Jr fan girl answer sheet goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here