തൃശൂർ ചേർപ്പിലെ സദാചാര കൊലപാതകം; കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്ന് രണ്ട് പേരെക്കൂടി പിടികൂടി

തൃശൂർ ചേർപ്പിലെ സദാചാര കൊലക്കേസിൽ 2 പേർ കൂടി അറസ്റ്റിലായി. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. സഹറിനെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവർ ആണ് ഇവർ. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്രതി അരുൺ വിദേശത്താണ്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ( thrissur moral policing murder Two more people arrested from Coimbatore ).
Read Also: കോട്ടയം പഴയിടം ഇരട്ടകൊലപാതകം; പ്രതിയ്ക്ക് വധശിക്ഷ
ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ പൊലീസിന് വ്യക്തമായിരുന്നു.
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം പോലീസ് അന്വേഷണത്തിലെ വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
Story Highlights: thrissur moral policing murder Two more people arrested from Coimbatore