Advertisement

‘പദവികൾ ഒഴിയാൻ സന്നദ്ധൻ’; ബിവി രാഘവലുവിന്റെ കത്ത് കേന്ദ്ര കമ്മറ്റിക്ക് വിടുന്ന കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യുറോയിൽ ഇന്ന് തീരുമാനമുണ്ടാവും

March 26, 2023
1 minute Read

പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള പോളിറ്റ് ബ്യുറോ അംഗം ബിവി രാഘവലുവിന്റെ കത്ത്, കേന്ദ്ര കമ്മറ്റിക്ക് വിടുന്ന കാര്യത്തിൽ CPIM പോളിറ്റ് ബ്യുറോയിൽ തീരുമാനം ഇന്ന് ഉണ്ടാകും. വിഷയം ഇന്നലെ നടന്ന യോഗത്തിൽ പോളിംഗ് ബ്യൂറോ ചർച്ച ചെയ്തിരുന്നു. രാഘവലു വഴങ്ങാൻ തയ്യാറായിട്ടില്ല എന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.

ആന്ധ്രാ ഘടകത്തിലെ ഉൾപാർട്ടി പ്രശ്നങ്ങളാണ് രാഘവലു പദവി ഒഴിയാൻ കത്തു നൽകുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. വിഷയം മെയ് മാസത്തിൽ ചേരുന്ന കേന്ദ്രകമ്മിറ്റിയിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടാകും. രാഹുൽ ഗാന്ധിക്ക് എതിരായ കോടതിവിധിയും അയോഗ്യനാക്കിയ നടപടിയും അടക്കമുള്ള വിഷയങ്ങൾ ഇന്നലെ പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. വിഷയത്തിൽ രാജ്യവ്യാപകമായുള്ള പ്രതിഷേധ പരിപാടികൾ സംബന്ധിച്ച് ഇന്ന് പിബി യോഗം തീരുമാനമെടുക്കും. ത്രിപുര തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും പിബി വിലയിരുത്തി. ഇക്കാര്യത്തിലും വിശദമായ ചർച്ചകൾ കേന്ദ്ര കമ്മിറ്റിയിലാവും നടക്കുക.

Story Highlights: bv raghavulu cpim meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement