ബ്രഹ്മപുരത്ത് വീണ്ടും തീ
March 26, 2023
1 minute Read
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്.
തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സെക്ടർ ഒന്നിൽ വലിയതോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ആശങ്ക വേണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമനസേനാംഗങ്ങൾ വ്യക്തമാക്കി. കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ശേഷമാണ് മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തമുണ്ടായിരിക്കുന്നത്.
Story Highlights: Fire again in Brahmapuram waste plant
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement