Advertisement

മനോഹരന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു; ഹില്‍പാലസ് സ്റ്റേഷനില്‍ കടുത്ത പ്രതിഷേധവുമായി സമരസമിതി; സംഘര്‍ഷം

March 26, 2023
Google News 2 minutes Read
Human Rights Commission took case in Manoharan's death

തൃപ്പൂണിത്തുറയില്‍ മനോഹരന്റെ മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കൊച്ചി കമ്മീഷണര്‍ക്ക് കമ്മീഷന്റെ നിര്‍ദേശം. ഹില്‍പാലസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇരുമ്പനം സ്വദേശി മനോഹരന്‍ മരിച്ചത്.(Human Rights Commission took case in Manoharan’s death)

മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ഹില്‍ പാലസ് സ്‌റ്റേഷനില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. ജനകീയ സമര സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. സമരസമിതി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സ്റ്റേഷനുമുന്നില്‍ കോലം കത്തിച്ചും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഹില്‍ പാലസ് സ്റ്റേഷനില്‍ സമരക്കാര്‍ക്കുണ്ട്.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ആണ് സംഭവം. ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ചാണ് നിര്‍മാണത്തൊഴിലാളിയായ മനോഹരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ പൊലീസ് കൈ കാണിച്ചു നിര്‍ത്തി. പൊലീസ് കൈ കാണിച്ച സ്ഥലത്തുനിന്നും കുറച്ചു ദൂരം മാറിയാണ് മനോഹരന്‍ വാഹനം നിര്‍ത്തിയത്. ഇത് ചോദ്യം ചെയ്ത് ഹില്‍ പാലസ് പൊലീസ് മനോഹരന്‍ റെ മുഖത്തടിച്ചതായി ദൃക്‌സാക്ഷി പറയുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ മനോഹരന്‍ മദ്യപിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും കസ്റ്റയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിച്ച മനോഹരന്‍ രാത്രി 9 മണിയോടെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: മനോഹരന്റെ മരണത്തില്‍ ഹില്‍ പാലസ് പൊലീസിനെതിരെ ഗുരുതര ആരോപണം; രൂക്ഷവിമര്‍ശനവുമായി ജ.കെമാല്‍ പാഷ; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ ഹില്‍പാലസ് എസ് ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കസ്റ്റഡി മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ സി പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമര്‍ നിര്‍ദ്ദേശം നല്‍കി.

Story Highlights: Human Rights Commission took case in Manoharan’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here