കൊല്ലം കടയ്ക്കലിൽ ഓട്ടോ ഡ്രൈവറുടെ കൈയ് അടിച്ചൊടിച്ച് യുവതി

സ്ത്രീകൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടിയതിന്റെ ചിത്രം പകർത്തി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈയ് അടിച്ചൊടിച്ച് യുവതി. കൊല്ലം കടക്കലിൽ ഈ കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. ( kollam auto driver hand broken )
കടയ്ക്കൽ പാങ്ങലുകാട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ വിജിത്തിൻറെ ഇടതുകൈയാണ് അൻസിയ കമ്പിവടികൊണ്ട് അടിച്ചോടിച്ചത്. ഒരാഴ്ചയ്ക്ക് മുന്നേ യുവതിയും മറ്റു രണ്ടു സ്ത്രീകളും തമ്മിൽ നടുറോഡിൽ സംഘർഷം നടന്നിരുന്നു. ഇതിൻറെ ചിത്രം വിജിത്തു ഫോണിൽ പകർത്തിയെന്നാരോപിച്ചാണ് പാങ്ങലുകാട് ഓട്ടോ സ്റ്റാൻഡിൽ കേറി ഓട്ടോയിൽ ഇരിക്കുകയായിന്നു വിജിത്തിന്റെ ഇടതു കൈ കമ്പിവടികൊണ്ട് അടിച്ചൊടിച്ചത്.
സംഭവത്തിന് ശേഷം യുവതി രക്ഷപ്പെട്ടു. മർദ്ദനമേറ്റയുവാവിനെ സഹപ്രവർത്തകർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, കൈക്കു പൊട്ടലുള്ളതിനാൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. തുടർന്ന് മർദ്ദനത്തിന് ഇരയായ വിജിത്ത് കടയ്ക്കൽ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരംകടക്കൽ പോലീസ് കേസെടുത്തു. ഒരാഴ്ച മുന്നേ നടന്ന സംഘർഷത്തിൽ പട്ടികജാതിവിഭാഗത്തിൽപ്പെട്ട രണ്ട് യുവതികളെ മർദ്ദിച്ച സംഭവത്തിൽ യുവതിക്കെതിരെ എസ്‌സി/എസ്ടി ആക്ട് പ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ജാമ്യമില്ലാ വകുപ്പ് പ്രകാരം മറ്റൊരു കേസും എടുത്തിട്ടുണ്ട്. പ്രതിയായ യുവതിയെ ഉടനെതന്നെ അറസ്റ്റ് ചെയ്യും എന്നാണ് കടക്കൽ പോലീസ് നൽകുന്ന വിശദീകരണം.
Story Highlights: kollam auto driver hand broken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here