പ്രവാസി മലയാളി ഫൗണ്ടേഷന്റെ റമദാൻ കിറ്റ് വിതരണത്തിന് തുടക്കമായി

പ്രവാസി മലയാളി ഫൗണ്ടേഷൻ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ റമദാൻ കിറ്റ് വിതരണത്തിന് തുടക്കമായി. വിതരണോദ്ഘാടനം ലഹരി വിരുദ്ധ പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് നിർവ്വഹിച്ചു. റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ തൊഴിൽ നഷ്ടപ്പെട്ട് കഴിയുന്ന ലേബർ ക്യാമ്പിൽ ആയിരുന്നു ഉദ്ഘടനം. ( pravasi malayali foundation ramadan kit distribution )
അധ്യാനത്തിന്റെ ഒരംശം തൊഴിൽ നഷ്ടപ്പെട്ടവർക്കും മരുഭൂമിയിൽ ഇടയൻമാരായി കഴിയുന്നവർക്കും എത്തിക്കുന്ന പ്രവാസികൾ നാട്ടിലെ സാമൂഹിക പ്രവർത്തകർക്ക് മാതൃകയാണെന്ന് ഫിലിപ് മമ്പാട് പറഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾക്കു ദേശ, ഭാഷാ വ്യത്യാസങ്ങളില്ലെന്ന് തെളിയിക്കുന്നതാണ് ജിഎംഎഫ് പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മഹേഷ് ചിത്രവർണ്ണം, വി പി മുസ്തഫ, ഗായിക ശഹജ എന്നിവർ പങ്കെടുത്തു. റമദാൻ മാസം മുഴുവൻ മരുഭൂമിയിൽ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാർ, ഒട്ടകത്തെ മെയ്ക്കുന്നവർ, കൃഷിയിടങ്ങളിലെ ജോലിക്കാർ, തൊഴിൽ നഷ്ടപ്പെട്ടു കഴിയുന്നവർ എന്നിവർക്കെല്ലാം പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുളള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്ന് കാരുണ്യ യാത്ര കോഡിനേറ്റർ ബിനു കെ തോമസ് അറിയിച്ചു. സാമൂഹിക പ്രവർത്തകൻ സലിം ആർത്തിയിൽ, ബോബൻ പട്ടാഴി, ഷാജഹാൻ ചാവക്കാട്, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, റസ്സൽ മഠത്തിപറമ്പിൽ, പ്രെഡിൻ അലക്സ്, ബഷീർ കോട്ടയം, ശരിക് തൈക്കണ്ടി, സലിം വാലിലപ്പുഴ, യാസിർ അലി, നിസാം കായംകുളം, അൽത്താഫ് കാലിക്കറ്റ്, റൗഫ് ആലപിടിയൻ, ഫൗസിയ നിസാം, സിയാദ് വർക്കല, റസീന അൽത്താഫ്, സിമി ജോൺസൺ, ഷാജിത ഷാജഹാൻ, രാധിക സുരേഷ്, സുനി ബഷീർ, കെജെ റഷീദ്, അലി എ കെ റ്റി, ഷമീർ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു.
Story Highlights: pravasi malayali foundation ramadan kit distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here