Advertisement

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദയിൽ പ്രതിഷേധ സംഗമം

March 26, 2023
Google News 2 minutes Read
rahul gandhi disqualification jeddah protest

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രധിഷേധിച്ച് കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്റെ കീഴിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ലോകത്തിനാകെ മാതൃകയായിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ നിർവചിച്ചതും അത് പുലർത്തിക്കൊണ്ട് പോന്നതും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും കോൺഗ്രസിന് ശക്തി നഷ്ടപ്പെട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും കണ്ണമംഗലം മാസ് റിലീഫ് സെൽ അംഗങ്ങൾ പറഞ്ഞു. ( rahul gandhi disqualification jeddah protest )

അന്തിമ വിജയം രാഹുലിന്റേതും കോൺഗ്രെസ്സിന്റെതും ഇന്ത്യൻ ജനാധിപത്യത്തിന്റേതും ആയിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. മാസ് റിലീഫ് സെൽ വൈസ് ചെയർമാൻ ആലുങ്ങൽ റസാഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാസ് ചെയർമാൻ വി.പി. കുഞ്ഞി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ,വൈസ് ചെയർമാൻമാരായ ഹംസ.എ.കെ, അഫ്‌സൽ പുളിയാളി, ഓഡിറ്റർ ഇല്യാസ് കണ്ണമംഗലം,ജോയിന്റ് കൺവീനർമാരായ ഷെരീഫ്.കെ.സി, ശിഹാബ് കിളിനക്കോട്, മുജീബ്.പി.എ തുടങ്ങിയവർ പങ്കെടുത്തു.

Story Highlights: rahul gandhi disqualification jeddah protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here