ചെറിയ സമയത്തിനുളളിൽ രാജ്യം ഇത്രയും നേട്ടം കൈവരിച്ചത് ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ : പ്രധാനമന്ത്രി

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നത് കൂട്ടായപരിശ്രമമാണെന്ന് പ്രധാനമന്ത്രി. കർണാടകയിലെ ശ്രീമധുസൂദനൻ സായി ഇൻസ്റ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഇന്ത്യയുടെ ശിൽപികളിലൊരാളായ എം. വിശ്വേശരയ്യയുടെ സ്മാരണാർത്ഥം പണികഴിപ്പിച്ച മ്യൂസിയം അദ്ദേഹം സന്ദർശിച്ചു. മുഖ്യമന്ത്രി ബസവരാജ ബൊമ്മയും പരിപാടിയിൽ പങ്കെടുത്തു.(With ‘Sabka Prayaas’, India on path of becoming developed nation: PM Modi)
ചെറിയ സമയത്തിനുളളിൽ ഇന്ത്യ എങ്ങനെയാണ് ഇത്രയും നേട്ടം കൈവരിക്കുന്നതെന്ന് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്. രാജ്യത്തെ എല്ലാവരുടെയും കൂട്ടായ പരിശ്രമം മാത്രമാണ് അതിനുളള ഉത്തരമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ആസാദിക അമ്യത് മഹോത്സവത്തിലൂടെ രാജ്യം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ്.
Read Also: ന്യൂജേഴ്‌സിയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തു
കർണാടകയിൽ 9000ത്തിലധികം ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ട്. ആരോഗ്യമേഖലയിലെ സേവനങ്ങൾ എല്ലാവരിലും എത്തിക്കുകയാണ് ഗവൺമെന്റ് ലക്ഷ്യം വെയ്‌ക്കുന്നത് പ്രത്യേകിച്ച് പാവപ്പെട്ട ആളുകളുകൾക്കും, ഇടത്തരക്കാർക്കും മുൻഗണന നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന മെഡിക്കൽ കോളേജ് ഈ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: With ‘Sabka Prayaas’, India on path of becoming developed nation: PM Modi