Advertisement

‘പാവപ്പെട്ടവരെ വളരെയധികം സഹായിക്കാനുള്ള മനസുണ്ടായിരുന്നു അദ്ദേഹത്തിന്’; അബു സലിം ട്വന്റിഫോറിനോട്

March 27, 2023
Google News 2 minutes Read
abu salim about innocent death

മുപ്പതോളം സിനിമകളിൽ ഇന്നസെന്റിനൊപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ അബു സലിം,മലയാള സിനിമക്ക് മാത്രമല്ല വ്യക്തിപരമായും വലിയ നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അബു സലീം പറഞ്ഞു. ( abu salim about innocent death )

‘പുരാവൃത്തം എന്ന സിനിമയ്ക്കിടെയാണ് ഞാൻ ഇന്നസെന്റ് ചേട്ടനെ പരിചയപ്പെടുന്നത്. സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാം, ഒരുപോലെയാണ് എല്ലാവരേയും കണ്ടിരുന്നത്. അസുഖബാധിതനായ ശേഷവും അദ്ദേഹം സെറ്റിലോ അമ്മയുടെ മീറ്റിംഗിന് വന്നാലോ ഊർജസ്വലനായിരുന്നു. പാവപ്പെട്ടവരെ വളരെയധികം സഹായിക്കാനുള്ള മനസും ഇന്നസെന്റിനുണ്ടായിരുന്നു’- അബു സലിം പറഞ്ഞു.

Read Also: ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ

ഇന്നലെയാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് അന്തരിച്ചത്. 75 വയസായിരുന്നു. നാളെ ഇരിങ്ങാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.

Story Highlights: abu salim about innocent death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here