Advertisement

കൂടെയുള്ളവരെ ചിരിപ്പിച്ചു, ഉള്ളുകരഞ്ഞപ്പോഴും ഉറക്കെ ചിരിച്ചു; ചിരിയുടെ തമ്പുരാന് കണ്ണീരോടെ വിട

March 27, 2023
Google News 2 minutes Read
Legendary actor and Former Lok Sabha MP Innocent Dies At 75

മലയാളച ലച്ചിത്രവേദിയിലെ ചിരിയുടെ തമ്പുരാൻ വിടവാങ്ങി. അഞ്ച് പതിറ്റാണ്ടിലേറെയാണ് ചലച്ചിത്രരംഗത്ത് ഇന്നസെന്റ് എന്ന അതുല്യനടൻ നിറഞ്ഞുനിന്നത്. അഭിനേതാവ് എന്നതിലുപരി മലയാളികൾക്ക് അവരുടെ ഹൃദയത്തോട് ചേർന്നുനിന്ന ഒരാളെയാണ് നഷ്ടമായത്. റാം ജി റാവു സ്പീക്കിംഗിലെ തമാശ രം​ഗങ്ങൾ ഇപ്പോഴും മലയാളി മനസുകളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇരിങ്ങാലക്കുടക്കാരന്റെ തനി നാടൻ ശൈലിയിലുള്ള സംഭാഷണങ്ങൾ ആളുകൾക്കെന്നും കൗതുകമായിരുന്നു. തിരശ്ശീലയിൽ ഇന്നസെന്റിന്റെ സാന്നിധ്യം തന്നെ പ്രേക്ഷകരിൽ ചിരി പടർത്തിയ നിമിഷങ്ങളായിരുന്നു അത്.

Read Also: വിടവാങ്ങിയത് ചിരിയുടെ തമ്പുരാൻ

കിലുക്കം എന്ന പ്രിയദർശൻ ചിത്രത്തിലെ നർമം നിറഞ്ഞ ആ സംഭാഷണങ്ങൾ ഓർത്തോർത്ത് ചിരിച്ചവരാണ് നമ്മൾ. എത്രതവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കോമഡി രം​ഗങ്ങളാണ് അതിലുള്ളത്. ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും തനിക്കറിയാമെന്ന് പലവട്ടം തെളിയിച്ചു അദ്ദേഹം.

സൂപ്പർതാരങ്ങൾക്കൊപ്പവും ചിരിയുടെ തമ്പുരാൻ അരങ്ങുതകർത്തിട്ടുണ്ട്. തലമുറകൾ മാറി വന്നപ്പോഴും അവർക്കൊപ്പമെല്ലാം ഇന്നസെന്റ് സജീവസാന്നിധ്യമായി. ജീവിതത്തിൽ പ്രതിസന്ധികളെയെല്ലാം ഒരു ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്. ജയപരാജയങ്ങളും ഉയർച്ചതാഴ്ചകളുമെല്ലാം അതിജീവിച്ച് വെള്ളിത്തിരിയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം നമ്മെ വീണ്ടും വീണ്ടും ചിരിപ്പിച്ചു.

വില്ലൻവേഷത്തിലെത്തിയ അർബുദത്തെ ഇന്നസെന്റ് നേരിട്ടതും അസാമാന്യമായ മനസ്സുറപ്പോടെയായിരുന്നു. കൂടെയുള്ളവരെ ചിരിപ്പിച്ചും ഉള്ളുകരഞ്ഞപ്പോഴും ഉറക്കെ ചിരിച്ചും വർഷങ്ങളോളം അരങ്ങുനിറഞ്ഞ മഹാനടനാണ് യാത്രയായത്.

Story Highlights: Legendary actor and Former Lok Sabha MP Innocent Dies At 75

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here