Advertisement

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിരോധിച്ചു; വസ്തുത പരിശോധിക്കാം

March 29, 2023
Google News 4 minutes Read
Electronic Voting Machines Banned

20 വർഷത്തേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) നിരോധിച്ചിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയുടെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് “ഇന്ത്യ അപ്‌ഡേറ്റ്” എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനലിലാണ് ഈ അവകാശവാദം ഉന്നയിക്കുകയും ”അവസാനം, ഇവിഎമ്മുകൾ 20 വർഷത്തേക്ക് നിരോധിച്ചു” എന്ന ബ്രേക്കിംഗ് ന്യൂസിന്റെ സ്‌ക്രീൻ ഷോട്ടും പ്രചരിക്കുന്നത്. ( Fact check: Video Claims Electronic Voting Machines Have Been Banned)

ഈ വീഡിയോ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് തെളിഞ്ഞു. കേന്ദ്രത്തിന്റെ നോഡൽ ഏജൻസിയായ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വസ്തുതാ പരിശോധന വിഭാഗം ട്വിറ്റർ അക്കൗണ്ടിൽ ഈ അവകാശവാദം വ്യാജമാണെന്ന് പറഞ്ഞു. ”ഇന്ത്യ അപ്‌ഡേറ്റ്’ എന്ന ചാനലിന്റെ വീഡിയോയിൽ, 20 വർഷത്തേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിരോധിച്ചതായി അവകാശപ്പെടുന്നു. ഈ അവകാശവാദം വ്യാജമാണ്.” എന്നാണ് കുറിച്ചത്.

ഇന്ത്യാ ഗവൺമെന്റുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ അവരുമായി പങ്കിടാനും PIB അവരുടെ പോസ്റ്റിൽ അഭ്യർത്ഥിച്ചു. ഇൻറർനെറ്റിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്നത് തടയുന്നതിനായി 2019 ഡിസംബറിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ വസ്തുതാ പരിശോധനാ വിഭാഗം ആരംഭിച്ചത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സർക്കാരിന്റെ നയങ്ങളുമായും പദ്ധതികളുമായും ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ തിരിച്ചറിയുക എന്നതാണ് അതിന്റെ ലക്‌ഷ്യം. ഇത്തരം തെറ്റായ വിവരങ്ങളെക്കുറിച്ച് സർക്കാർ പലതവണ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും വിശ്വസനീയമായ ഉറവിടങ്ങളിൽ മാത്രം വിശ്വസിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here