ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഉപയോഗിക്കരുത്; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്

കർണാടകയിൽ ഇവിഎമ്മുകൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഇവിടെ ഉപയോഗിക്കരുതെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകളിൽ തിരിമറി നടക്കാൻ സാധ്യത ഉണ്ട്. അതിനാൽ ഈ ഇവിഎമ്മുകൾ ഉപയോഗിക്കരുതെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
അതിനിടെ കോലാറിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നിലപാട് എടുക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Read Also: കർണാടക തെരഞ്ഞെടുപ്പ് മെയ് 10ന്
Story Highlights: EVMs used during Gujarat polls should not be used in Karnataka, D.K Shivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here