സോൺടക്ക് എതിരെ പ്രധാനമന്ത്രിക്ക് ജർമൻ പൗരന്റെ പരാതി; നിക്ഷേപം പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ ആഹ്വാന പ്രകാരം

ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോൺട ഇൻഫ്രാടെക്കിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. കമ്പനിയിൽ നിക്ഷേപം നടത്തിയ പാട്രിക് ബോർ എന്ന ജർമൻ പൗരൻ ആണ് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ ആഹ്വാന പ്രകാരമാണ് പാട്രിക് ബോർ ഇന്ത്യയിൽ നിക്ഷേപം നടത്തിയതെന്ന് പാട്രിക് ബോർ പരാതിയിൽ വ്യക്തമാക്കി. പരാതിയിൽ ബെംഗളൂരു പോലീസ് കേസ് എടുത്തു. German citizen’s complaint to Prime Minister on Zonta Infratech
സോൺടയിലെ ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയത്. പ്രധാനമന്ത്രി മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ ആഹ്വാന പ്രകാരമാണ് ഇന്ത്യയിൽ നിക്ഷേപം നടത്തിയതെന്നും, എന്നാൽ വഞ്ചിക്കപ്പെട്ടുവെന്നും കാണിച്ചാണ് ജർമ്മൻ നിക്ഷേപകനായ പാട്രിക് ബോർ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും നടപടി എടുക്കുന്നില്ലെന്നും പരാതിയിൽ ആക്ഷേപമുണ്ട്. സോൺട കമ്പനിക്കെതിരെ ബംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ആണ് ഇയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2018ൽ നിക്ഷേപമായും, വായ്പയായും അറുപത് കോടി രൂപ കമ്പനിക്ക് നൽകിയെന്നും, 2019 മുതൽ പണം തിരിച്ചു തരാമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നും പരാതിയിൽ പറയുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളോ കരാറുകളോ തങ്ങളെ അറിയിക്കുന്നില്ലെന്നും പരാതിയിലുണ്ട്. 2022 ജൂലൈ യിൽ നൽകിയ പരാതിയിൽ മാർച്ച് 8നാണ് കബ്ബൺ പാർക്ക് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
Read Also: ഞെളിയൻ പറമ്പിലെ മാലിന്യ നീക്കം; വീണ്ടും സോൺടക്ക് കരാർ നൽകി കോഴിക്കോട് കോപ്പറേഷൻ
ബ്രഹ്മപുരത്തെ വിവാദത്തിനിടെ ഞെളിയൻപറമ്പിലെ മാലിന്യ സംസ്കാരണത്തിനുള്ള കരാർ കാലാവധി കോഴിക്കോട് കോർപ്പറേഷൻ സോൺട ഇൻഫ്രാടെകിന് നീട്ടി നൽകിയിരുന്നു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കൗൺസിൽ തീരുമാനം. നിബന്ധനകളോടെ പിഴയീടാക്കിയാണ് കരാർ നീട്ടി നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ബ്രഹ്മപുരം തീപിടുത്തവും നിക്ഷേപകനെ വഞ്ചിച്ചതിന് കേസുമടക്കം വിവാദച്ചുഴിയിൽ നിൽക്കുമ്പോഴാണ് സോൺടയ്ക്കനുകൂലമായി കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം.
Story Highlights: German citizen’s complaint to Prime Minister on Zonta Infratech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here